fbpx
Info

പിടിവിടാതെ കൊറോണ ; ചൈനയില്‍ മരണം 41 ആയി; യൂറോപ്പിലേക്കും പടരുന്നു

കൊറോണ വൈറസ് യൂറോപ്പിലേക്കും പടരുന്നതായി സൂചന. ഫ്രാന്‍സില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 41 ആയി.

1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ചൈനീസ് സര്‍ക്കാറിന്റെ കണക്ക്. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രി ചൈനീസ് സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട് .
ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്.

error: Content is protected !!