fbpx
Info

നെല്ലറ കുട്ടി കുക്ക് മത്സരാർത്ഥികളും സ്പീക്കറും ഒത്തുകൂടി; ആദ്യ പ്രിലിമിനറി മത്സര വിജയികളെ ഇന്നറിയാം

ഖിസൈസ്: ദുബായ് ഖിസൈസിലെ നെല്ലറ റെസ്റ്റോറന്റിൽ നടന്ന നെല്ലറ കുട്ടി കുക്ക് മത്സരാർത്ഥികളുമായി നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒത്തുകൂടി. ഒന്നാമത്തെ പ്രിലിമിനറി മത്സരമാണ് ഇന്നലെ നടന്നത്.12 കുട്ടികൾ മാറ്റുരച്ച മത്സരത്തിലെ വിജയികളെ ഇന്നറിയാം. രണ്ടാമത്തെ പ്രിലിമിനറി മത്സരം ഫെബ്രുവരി ആദ്യ വാരം നടക്കും.ഈ രണ്ട് മത്സരങ്ങളിലെയും ആദ്യത്തെ 10 സ്ഥാനങ്ങളിൽ എത്തുന്നവരെ ഫെബ്രുവരി അവസാനത്തോട് കൂടി ഫൈനലിൽ മത്സരിപ്പിക്കും. വിജയിക്ക് 10,000 ദിർഹം ക്യാഷ് പ്രൈസും മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും. നെല്ലറ മാനേജിങ് ഡയറക്റ്റർ ഷംസുദ്ദീൻ നെല്ലറ,പ്രമുഖ പാചക വിദഗ്ധയും ബ്ലോഗറുമായ ജുമാനാ കാദിരി എന്നിവരുടെ നേതൃത്വത്തിലാണ് നെല്ലറ കുട്ടി കുക്കിന്റെ ഒന്നാം പ്രിലിമിനറി മത്സരം നടന്നത്.

error: Content is protected !!