അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ ലക്ഷണത്തോടെ ബിഹാര്‍ സ്വദേശിനി ചികിത്സയില്‍; ; സംസ്ഥാനം അതീവ ജാഗ്രതയില്‍

ചൈനയില്‍ നിന്നെത്തിയ യുവതി പാട്‌ന മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിഹാര്‍ ചാപ്ര സ്വദേശിനിയാണ് ചികിത്സയിലുള്ളത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ പാട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ബംഗളൂരുവിലെ വിമാനത്താവളത്തില്‍ 392 പേരെ തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലും 288 പേര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോടാണ് ഏറ്റവുമധികം പേര്‍ നിരീക്ഷണത്തിലുള്ളത്. അറുപത് പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ചൈനയില്‍ നിന്ന് വന്നതുകൊണ്ട് മാത്രമാണ് നിരീക്ഷണമെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയില്‍ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയില്‍ 769 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 461 പേരുടെ നില അതീവ ഗുരുതരമാണ്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിംഗ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

error: Content is protected !!