fbpx
അന്തർദേശീയം ഇന്ത്യ

കൊറോണവൈറസ് ; ചൈനയിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ വിമാനം അയക്കുമെന്ന് സൂചന

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ കേന്ദ്ര സ‍ർക്കാർ തീരുമാനം. ദില്ലിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യമന്ത്രലായത്തിനായിരിക്കും. ഇതിന്‍റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കർ എയർ ഇന്ത്യയോട് പ്രത്യേക സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ  ഭീതിയി ൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!