fbpx
ദേശീയം

പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവ് ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ നേതാവും മുൻ ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ഷഹീന്‍ ബാഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഷര്‍ജീല്‍ ഇമാം. ബീഹാറില്‍ നിന്നാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്

രാജ്യദ്രോഹകുറ്റത്തിനാണ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷര്‍ജീലിൻറെ വൈറൽ ആയ വീഡിയോയിൽ ആസാമിനെ ഇന്ത്യയുടെ ഭാഗമല്ലാതെയാക്കി മാറ്റണം എന്ന പ്രസ്താവനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി സംസ്ഥാനങ്ങളില്‍ കേസെടുത്തിരുന്നു.
ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസിൽ നേരത്തെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ദില്ലി പോലീസ് ഷാർജീലിനെതിരെ ഡൽഹിയിൽ കേസെടുത്തിരുന്നു .

error: Content is protected !!