fbpx
കേരളം

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൻറെ വാദം നാളെ തുടങ്ങും ; കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൻറെ വാദം നാളെ തുടങ്ങും . തന്നെ കേസിലെ പ്രതികൾ ബ്ലാക്‌മെയ്ൽ ചെയ്തതാണെന്നും താൻ നിരപരാധിയാണെന്നും സമർത്ഥിച്ചു കൊണ്ട് നടൻ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചിട്ടുണ്ട് .നടിയെ ആക്രമിച്ച കേസും, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും ഒറ്റക്കേസായി പരിഗണിച്ച് കുറ്റം ചുമത്തിയതിന് എതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വീണ്ടും നീട്ടാനായി ദിലീപ് മനഃപൂർവം ശ്രമിക്കുന്നതായാണ് കോടതിയുടെ മറുപടി .

error: Content is protected !!