fbpx
ദുബായ്

ലോകനെറുകയിൽ ബുർജ് അൽ അറബ്

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ആയി തുടർച്ചയായ രണ്ടാം വർഷവും ബുർജ് അൽ അറബ് തിരഞ്ഞെടുക്കപ്പെട്ടു. അൾട്ടിമേറ്റ് ലക്ഷ്വറി ട്രാവൽ റിലേറ്റഡ് അവാർഡ്സ് (അൾട്രാസ്) പട്ടികയിലാണ് ഒന്നാമതെത്തിയത്. മധ്യപൂർവദേശത്തെയും ഇതര മേഖലകളിലെയും ആഡംബര ഹോട്ടൽ സമുച്ചയങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.

കടലിലെ വിസ്മയ സൗധമായ ബുർജ് അൽ അറബ് നിർമിതിയിലും സൗന്ദര്യത്തിലും ആഡംബരങ്ങളിലും മുന്നിട്ടുനിൽക്കുന്നു. യുഎഇയിലെ സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാണിത്. വിവിധ രാജ്യങ്ങളിലുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ജുൈമറ ഗ്രൂപ്പ് സിഇഒ: ജോസ് സിൽവ പറഞ്ഞു.

 

error: Content is protected !!