അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

TV ഷോയിൽ കദനകഥ പറഞ്ഞ പ്രവാസിക്ക് ഷാർജാ ഭരണാധികാരിയുടെ ഉദാരമായ സഹായം ലഭിച്ചു.

യുഎ ഇ സ്വദേശിനിയെ വിവാഹം കഴിച്ച  ഒരു പ്രവാസി , തന്റെ ഭാര്യ കാൻസർ ബാധിച്ച് മരിക്കുകയും 4 മക്കളുടെ സംരക്ഷണം താൻ മാത്രം ഏറ്റെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു കിടപ്പാടം ഉണ്ടാക്കാൻ പോലും ഇപ്പോൾ ഗതിയില്ലെന്ന കാര്യം ഷാർജ tv യിൽ ഒരു ഇന്ററാക്റ്റീവ് ഷോയിൽ പങ്കുവച്ചപ്പോൾ അതറിഞ്ഞ ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി വീടിനുള്ള ഭൂമിയും വീടുവയ്‌ക്കാനുള്ള കാശും നൽകിക്കൊണ്ട് മാതൃകാപരമായ ഔദാര്യം പ്രകടിപ്പിച്ചു.
ഭാര്യ ജീവിച്ചിരുന്ന സമയത്ത് ഒരു ഡിപ്പാർട്മെന്റിൽ നിന്ന് വീടുവയ്‌ക്കാൻ ധന സഹായം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കാൻസർ രോഗം ചികിൽസിക്കാൻ പിന്നീട് ലണ്ടനിൽ പോകുകയും മരണമടഞ്ഞ ശേഷം ആ സഹായം റദ്ദാക്കപ്പെടുകയുമാണ് ഉണ്ടായതെന്ന് പ്രവാസിയായ അബ്ദുൽ റഹ്മാൻ ടീവീ ഷോയിൽ ബോധിപ്പിച്ചു . ഭരണാധികാരി നേരിട്ട് കണ്ട ഇക്കാര്യം ഷോയിലേക്ക് വിളിച്ചുതന്നെ അറിയിക്കുകയും പ്രവാസിയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ഔദാര്യങ്ങൾ ചെയ്യുന്നതിൽ സ്വദേശി വിദേശി വിവേചനം ഇല്ലെന്ന് ഭരണാധികാരി വ്യക്തമാക്കി.
error: Content is protected !!