fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ബിസിനസ്സ് യാത്ര ഷാർജ റാസൽഖൈമ

ഷാർജ ഖാലിദ് പോർട്ടിനടുത്ത് എണ്ണക്കപ്പലിൽ തീപിടുത്തം , രണ്ടുപേർ മരിച്ചതായി വിവരം ലഭിച്ചു 

ഷാർജയിൽ ഖാലിദ് പോർട്ടിനടുത്തുകൂടി കടന്നു പോകുകയായിരുന്ന എണ്ണ ക്കപ്പലിൽ തീപിടുത്തമുണ്ടായി ഒരു ഇന്ത്യക്കാരനും  ഒരു ബംഗ്ലാദേശിയും മരിച്ചതായി വിവരം ലഭിച്ചു . 6 പേർക്ക് പരിക്കുപറ്റുകയും ചെയ്തു . മൃതദേഹങ്ങൾ കുവൈത്തി ആശുപത്രിയിൽ മോർച്ചറിയിലാണ് . പരിക്കുപറ്റിയവരെയും ഇവിടെ തന്നെ ചികിൽസിക്കുന്നുണ്ട്. 3 പേരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു . ഇവരെ ഹെലികോപ്റ്റർ എത്തിയാണ് ആശുപത്രിൽ എത്തിച്ചത് . ഫുജൈറ യിൽ  ഒരു തൃശൂർ സ്വദേശി  നടത്തുന്ന മറൈൻ കന്പനിയിലെ ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത് . ഷോർട് സിർകീട്ട് കാരണമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ജനുവരി 29 ബുധൻ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്.
error: Content is protected !!