fbpx
അബൂദാബി ദുബായ് യാത്ര ഷാർജ

യുഎഇ യിൽ കൊറോണവൈറസ് ബാധിച്ച ചൈനീസ്  സ്ത്രീയുടെ കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരെന്ന്  മന്ത്രാലയം 

യുഎ ഇ യിൽ കൊറോണവൈറസ് ബാധ സംബന്ധിച്ച ആദ്യ കേസ് സ്ഥിരീകരിച്ചുവെങ്കിലും ഇക്കാര്യത്തിൽ ആർക്കും യാതൊരു ആശങ്കയും വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധയേറ്റ ചൈനീസ് വനിത ജനുവരി 16 നാണ് ചൈനയിലെ വുഹാനിൽ നിന്ന് യുഎ ഇ യിൽ എത്തിയത് . പിതാവ് ,  മാതാവ് , 9 വയസ്സുള്ള കുട്ടി , മുത്തശ്ശി എന്നിങ്ങനെ നാലുപേരാണ് ചൈനയിൽ നിന്ന് വന്നത് . ജനുവരി 23 ന് ഫ്ലൂ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മുത്തശ്ശിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി . സ്ഥിതി പൂർണമായും നിയന്ത്രണ വിധേയം . യാതൊരു ആശങ്കയും ഇല്ല . കുടുംബാംഗങ്ങൾക്കെല്ലാം രോഗ പ്രതിരോധത്തിന് വേണ്ട കൊറന്റൈൻ ചികിത്സ നൽകിയിട്ടുണ്ടെന്നും  മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആർക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അവരവരുടെ ദൈനംദിന കർത്തവ്യങ്ങൾ ചെയ്തു മുന്നോട്ട് പോകണമെന്നും അറിയിപ്പിൽ പറയുന്നു . മന്ത്രാലയത്തിന്റെ  മാർഗ നിർദേശങ്ങളും ഉപദേശങ്ങളും പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട് . ഇതിനിടെ ഫേഷ്യൽ മാസ്കുകൾ കിട്ടാനില്ലെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. 

error: Content is protected !!