fbpx
അന്തർദേശീയം ഇന്ത്യ

ഇറാന്റെ മിസൈലാക്രമണത്തില്‍ പരിക്കേറ്റ 34 യു.എസ് സൈനികര്‍ ഡ്യൂട്ടിക്കിടെ പലരും ബോധരഹിതരായി വീഴുന്നുവെന്ന് റിപ്പോർട്ട്

ഇറാന്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നത്.

സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്റഗണ്‍. ഇറാന്റെ പ്രത്യാക്രമണത്തില്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഗുരുതരമായി പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് തലച്ചോറില്‍ ഗുരുതരമായ ക്ഷതമാണ് സൈനികര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഡ്യൂട്ടിക്കിടെ പലരും ബോധരഹിതരായി വീഴുന്നു. കടുത്ത തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളുമുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ് സൈനികരുടെ ശാരീരിക സ്ഥിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെലെയും ജര്‍മനിയിലെയും ആശുപത്രികളില്‍ 50 യു.എസ് സൈനികരെങ്കിലും ചികിത്സയിലാണന്നാണ് വിവരം. ചികിത്സ പൂര്‍ത്തിയാക്കിയ 17 സൈനികര്‍ ഇറാഖിലേക്ക് മടങ്ങിയതായി പ്രതിരോധ വിഭാഗം പ്രതിനിധി ജോനാഥന്‍ ഹോഫ്മാന്‍ അറിയിച്ചു.

എന്നാല്‍ സൈനികര്‍ക്ക് മസ്തിഷ്ക ക്ഷതമേറ്റുവെന്ന വാര്‍ത്തകളെ പ്രസിഡന്റ് ട്രംപ് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മസ്തിഷ്ക ക്ഷതത്തെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഞാൻ കണ്ട മറ്റ് പരിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ഗുരുതരമായ പരിക്കുകളായി ഞാൻ കരുതുന്നില്ല,” എന്നാണ് സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

error: Content is protected !!