ദുബായ്

കൊറോണ വൈറസ് സ്ഥിരീകരണം ; ദുബായില്‍ മാസ്കുകളുടെ വില കൂട്ടുന്നത് നിയമവിരുദ്ധം എന്ന് ഫാര്‍മസികള്‍ക്ക് താക്കീത്‌

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍  മാസ്കുകളുടെയും നോസ് കവറുകളുടെയും വില വര്‍ധിപ്പിക്കരുതെന്ന് ഫാര്‍മസികള്‍ക്കും കടകള്‍ക്കും നിര്‍ദ്ദേശം നല്‍കി ദുബായ് സാമ്പത്തിക വകുപ്പ്. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനുള്ള  മുന്‍കരുതലെന്ന നിലയില്‍ ഫേസ് മാസ്കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയുടെ വില ഉയര്‍ത്തുന്നത് നിയമവിരുദ്ധമാണെന്നും വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മാസ്കുകള്‍ക്ക് സാധാരണയിലും കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ഇക്കാര്യം. അധികൃതരെ അറിയിക്കണമെന്നും വകുപ്പ് അറിയിച്ചു. അതേസമയം അതീവ സുരക്ഷ നല്‍കുന്ന എന്‍95 മാസ്കുകള്‍ ഉള്‍പ്പെടെയുള്ള ഫേസ് മാസ്കുകളുടെ ലഭ്യതക്കുറവും ഫാര്‍മസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

error: Content is protected !!