ഷാർജ

ഷാർജയിൽ ഇന്നലെയുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ട ഏഴ് പേരെ ഇനിയും കാണാനില്ലെന്ന് റിപ്പോർട്ടുകൾ

എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ട ഇപ്പോൾ 7 പേരെ ഇപ്പൊഴും കാണാനില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ഷാർജയിൽ ഖാലിദ് പോർട്ടിനടുത്ത്‌ എണ്ണക്കപ്പൽ തീപിടിച്ചുണ്ടായ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനടക്കം രണ്ട് പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .  ആന്ധ്രാ സ്വദേശിയും ബംഗ്ലാദേശി പൗരനുമാണ് മരണമടഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട് . പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ പ്രാഥമിക ചികിത്സക്ക് ശേഷം തിരിച്ചയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണപ്പെട്ട രണ്ട് പേരുടെ മൃതശരീരം ഷാർജ കുവൈറ്റ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

error: Content is protected !!