fbpx
ചുറ്റുവട്ടം

ലുലു മാളിൽ ഉപയോഗം കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്ന വീഡിയോ, സത്യം ഇതാണ്…

ഉപയോഗം കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന്റെ പിന്നിലുള്ള വസ്തുത വിശദീകരിച്ച് ലുലു മാൾ അധികൃതർ.

സദുദ്ദേശ്യത്തോടെയായിരിക്കാം ആരോ ഈ ദൃശ്യം ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചതെങ്കിലും ഇതിനു പിന്നിലുള്ള യാഥാർഥ്യം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്.
അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു കിച്ചൻ നടത്തിക്കൊണ്ടു പോകുന്നത്. 24 മണിക്കൂർ മാത്രം സൂക്ഷിച്ചു വെക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങൾ പിറ്റേ ദിവസം ലുലുവിൽ വിൽപനക്ക് വെക്കാറില്ല. ലുലുവിന്റെ കാറ്ററിംഗ് പോളിസി അതാണ്. ബാക്കിയാകുന്ന ഇത്തരം ഭക്ഷണ സാധനങ്ങൾ ഓരോ ദിവസവും രാത്രി 11ന് ഷോപ്പ് ക്ലോസ് ചെയ്യുന്ന സമയത്ത് അളന്ന് തൂക്കി വേസ്റ്റേജ് റിപ്പോർട്ടുണ്ടാക്കിയ ശേഷം കളയുന്നത് ഇതുകൊണ്ടാണ്.
ഇങ്ങനെ ഉപേക്ഷിക്കുന്ന ഭക്ഷണത്തിന് വേണ്ടി ചില സ്ഥാപനങ്ങളും മറ്റും സമീപിക്കാറുണ്ട്. എന്നാൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാൽ ആർക്കും നൽകാറില്ല. ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണത്തിന്റെ പുതുമയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇതേക്കുറിച്ചറിയുന്നവർക്കെല്ലാം ഉത്തമ ബോധ്യമുള്ളതാണ്. ക്ലോസിംഗ് സമയത്ത് ബാക്കിയാക്കുന്ന ഭക്ഷണങ്ങൾ ഇത്തരത്തിൽ സംസ്കരിക്കുന്നത് കാണാറുള്ള ഉപഭോക്താക്കൾ ഇതിനെ പലപ്പോഴും അഭിനന്ദിക്കാറുണ്ട്.
പല ഹോട്ടലുകളും ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ വച്ച് ദുരുപയോഗം ചെയ്യുന്ന സ്ഥാനത്താണ് ലുലു മാതൃകാപരമായി ഇവ സംസ്കരിക്കുന്നത്.
ചില ദിവസങ്ങളിൽ ബാക്കിവരുന്ന ഭക്ഷണങ്ങൾ ആധുനിക രീതിയിൽ സ്ഥാപിച്ചിട്ടുള്ള സംസ്കരണം യന്ത്രം ഉപയോഗിയ്യാണ് സംസ്കരിക്കുന്നത്.
ലുലുവിൽ നിന്ന് നൂറു ശതമാനം വിശ്വസിച്ച് ഭക്ഷണസാധനങ്ങൾ വാങ്ങാമെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇതെന്ന് ലുലു മാൾ അധികൃതർ വ്യക്തമാക്കി.

error: Content is protected !!