fbpx
അബൂദാബി ദുബായ് വിദ്യാഭ്യാസം വിനോദം ഷാർജ സോഷ്യൽ മീഡിയ വൈറൽ

മാധ്യമത്തിന്റെ കമോൺ കേരള  ഒന്നാം ദിവസം ഷാർജയിൽ മികച്ച ജനശ്രദ്ധ പിടിച്ചുപറ്റി 

ഗൾഫ് മാധ്യമം ദിനപത്രത്തിന്റെ ഇനിഷ്യേറ്റീവ് ആയ ‘കമോൺ കേരള’ ( COME ON KERALA) എന്ന സാംസ്‌കാരിക -വാണിജ്യ – വൈജ്ഞാനിക വേദിയിൽ ഒന്നാം ദിവസമായ ഇന്നലെ നടന്ന പരിപാടികളും പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും വ്യാപാര വാണിജ്യ സ്റ്റാളുകളുടെ ഒരുക്കങ്ങളും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലായി.
ഇന്നും നാളെയും മേള തുടരും. കേരളത്തിലെ പല പ്രമുഖ സംരംഭങ്ങളും ഷാർജയിൽ( SHARJAH EXPO CENTRE ) പരിചയപ്പെടുത്താനുള്ള അവസരമായും കലയും കളിയും എല്ലാം അവതരിപ്പിക്കാൻ പറ്റിയ വേദിയായും മാറിയിരിക്കുന്ന കമോൺ കേരള യുടെ മൂന്നാമത്തെ എഡിഷനാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂർ ഷെരീഫ് അടക്കമുള്ള ഗായകർ ഇന്ന് രാത്രി സാംസ്‌കാരിക കലാ പരിപാടിയിൽ പാടുന്നുണ്ട്.
നാളെ സമാപന ദിവസം രാത്രി മലയാളത്തിലെ പഴയ കാല നായികമാർ ഒന്നിക്കുന്ന പ്രത്യേക സാംസ്‌കാരിക പരിപാടിയിൽ ശാന്തി കൃഷ്ണ അടക്കമുള്ളവരുടെ സാന്നിധ്യമുണ്ട്. ഇന്നലെ ഹിറ്റ് എഫ് എമ്മിലെ മിഥുൻ നയിച്ച വൈറൽ സ്റ്റാർസ് പെർഫോമൻസ് അറബ് ഗായകരുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഉൽഘാടന പരിപാടിയിൽ ചീഫ് എഡിറ്റർ VK ഹംസ അബ്ബാസിനൊപ്പം ഷാർജ രാജ കുടുംബാംഗം ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള ബിൻ സുൽത്താൻ അൽ കാസിമി , വലീദ് ബുഖാദിർ , കോൺസുൽ ജനറൽ വിപുൽ , ഡോ. ആസാദ് മൂപ്പൻ , ഇക്ബാൽ മാർക്കോണി (ECH&WATER SCIENCE ) തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
error: Content is protected !!