fbpx
ഇന്ത്യ കേരളം

ബജറ്റ് 2020: കാര്‍ഷിക മേഖലക്ക് 2.83 ലക്ഷം കോടി

വിദ്യാഭ്യാസ മേഖളക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടി

പൊലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും

പഠനം കഴിഞ്ഞിറങ്ങിയ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്

പുതിയ വിദ്യാഭ്യാസ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ നിക്ഷേപം സ്വീകരിക്കും. പഠനം കഴിഞ്ഞിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് അവസരം നല്‍കും.

69000 കോടി ആരോഗ്യമേഖലക്ക്

2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും. 69000 കോടി ആരോഗ്യമേഖലക്ക്. 120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി.

2.83 ലക്ഷം കോടി രൂപ കാര്‍ഷിക മേഖലക്ക്

500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍

മത്സ്യ കൃഷി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. 500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കും. മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും.

കാര്‍ഷിക വിളകള്‍ക്കായി പ്രത്യേക റെയില്‍, വിമാന പദ്ധതികള്‍

നബാര്‍ഡിന്റെയും മുദ്രയും സഹായത്തോടെ കാര്‍ഷിക മേഖലയില്‍ ഇടപെടാന്‍ വനിതകള്‍ക്ക് അവസരമൊരുക്കും. കാര്‍ഷിക വിളകളുടെ നീക്കത്തിനായി കിസാന്‍ റെയില്‍ സ്ഥാപിക്കും. ശീതീകരിച്ച തീവണ്ടികള്‍ ഇതിനായി കൊണ്ടുവരും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ കൃഷി ഉഡാന്‍ വിമാനം.

കർഷകരുടെ വരുമാനം ഇരട്ടിയാക്കും; 15ലക്ഷം പേര്‍ക്ക് കാര്‍ഷിക വായ്പ

കാർഷിക മേഖലക്ക് 16 ഇന പദ്ധതി. തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. രാസവളത്തിന്റെ ഉപയോഗം കുറച്ച് വിള വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.

“2020 ഏപ്രിൽ മുതൽ നികുതിവരുമാനം സംവിധാനം ലളിതമാക്കും”

സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. ‘ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കി.

2020 ഏപ്രിൽ മുതൽ നികുതിവരുമാനം സംവിധാനം ലളിതമാക്കും.

error: Content is protected !!