fbpx
Uncategorized ഇന്ത്യ കേരളം ദേശീയം

ഡാറ്റ എന്ന വിവരശേഖരമാണ് ഇന്ത്യയുടെ പുതിയ ഇന്ധനം എന്ന് നിർമ്മല സീതാരാമൻ

ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം വർദ്ധിപ്പിക്കാനും പർച്ചെസിങ് പവർ കൂടുതലാക്കാനും വേണ്ടി നിരവധി ശുപാർശകളോടെ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു.

‘പ്രതീക്ഷാഭരിതം’ ‘സാമ്പത്തികം’ ‘വികസനം’ ഇങ്ങനെ 3 പ്രധാനപ്പെട്ട തീമുകളിൽ അടിസ്ഥാനമാക്കിയിട്ടുള്ള ബഡ്ജറ്റാണ് എന്ന അവകാശവാദവുമായിട്ടാണ് നിർമ്മല സീതാരാമൻ തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.

GST നടപ്പാക്കിയതിനു ശേഷം രാജ്യത്തിന് ഉണ്ടായിരിക്കുന്ന വരുമാനം വലുതാണെന്നും ഇത് വരെ 40 കോടി റിട്ടേൺസ് ആണ് ഇതുമായി ബന്ധപെട്ട് ഫയൽ ചെയ്തതെന്നും 800 കോടി ഇൻവോയ്സിസസ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ബഡ്ജറ്റിൽ അറിയിച്ചു. രാജ്യത്തിന്റെ പൊതു കടം 2014 ൽ ഉണ്ടായിരുന്ന 52 ശതമാനത്തിൽ നിന്ന് 2019 മാർച്ച് ആയപ്പോൾ 48 .7 ശതമാനമായി കുറക്കാൻ കേന്ദ്രഗവണ്മെന്റിന്‌ കഴിഞ്ഞിട്ടുണ്ടെന്നും ബഡ്ജറ്റിൽ അവകാശപ്പെട്ടു.

രാജ്യത്തെ കർഷകരുടെ ക്ഷേമത്തിന് വേണ്ടി പതിനാറിനകർമ്മ പദ്ധതി നടപ്പിലാക്കുകയും നിലവിലുള്ള കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

‘ഒരു ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് കൊണ്ട് പര്സപരം ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിൽ വരുത്തും.

” രാജ്യത്തിന്റെ ഇന്ധനം ഡാറ്റ എന്ന പൊതുവിവരശേഖരം ആണെന്നും ധനമന്ത്രി സൂചിപ്പിച്ചു.”

ഡാറ്റ സെന്റർ പാർക്കുകൾ സ്ഥാപിക്കുന്നതിന് വേണ്ടി സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

 

 

 

GST കൊടുക്കുന്നതിന് ഈ വർഷം ഏപ്രിൽ 1 മുതൽ വളരെ ലഘൂകരിച്ച റിട്ടേൺ രീതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കും.

ഗ്യാസ് ഗ്രിഡ് വർദ്ധിപ്പിക്കുമെന്ന് ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. 20000 കോടി രൂപയുടെ റിന്യൂവബിൾ എയർജിമേഖല ശാക്തീകരണം നടക്കും.

അടുത്ത 3 വർഷത്തിനുള്ളിൽ പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ ഉപയോഗിച്ച് കൊണ്ട് പരമ്പരാഗത ഇലക്ട്രിസ്‌സിറ്റി മീറ്ററുകളും മറ്റും നീക്കം ചെയ്യും.

രാജ്യത്തുടനീളം  കൂടുതൽ  വിമാനതാവളങ്ങൾ സ്ഥാപിക്കും.  2024 ഓടു കൂടി 100 ഓളം എയർപോർട്ടുകൾ വികസിപ്പിക്കാൻ ആണ് പരിപാടി

രാജ്യത്തുടനീളമുള്ള  റെയിൽവേ ട്രാക്കുകളിൽ സൗരോർജം കൊണ്ട് പ്രവർത്തിക്കാവുന്ന സംവിധാനം ഏർപ്പെടുത്തും.

ഡൽഹിയിൽ നിന്നു  മുംബൈയിലേക്കുള്ള സ്വപ്നപദ്ധതിയായ എക്സ്പ്രസ്സ് വേ 3 വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. അതുപോലെ മറ്റ് ചില റോഡ് പ്രോജെക്റ്റുകളും ഇതുപോലെ പൂർത്തീകരിക്കുമെന്നു ബഡ്ജറ്റ് വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ 5 വർഷം കൊണ്ട് 28400 കോടി രൂപയുടെ വിദേശ നിക്ഷേപം കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

വാണിജ്യ വ്യവസായ സംരംഭങ്ങളുടെ പ്രൊമേഷനും വികസനത്തിനും വേണ്ടിയും വരുന്ന സാമ്പത്തികവർഷത്തേക്ക് ഇരുപത്തേഴായിരത്തി മുന്നൂറ് കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി ബഡ്ജറ്റിലൂടെ നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ ജില്ലയും ഒരു കയറ്റുമതികേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കും.

ഇന്ത്യയുടെ വ്യവസായമേഖലയും വ്യാപാര മേഖലയും സംരംഭങ്ങളും അതിശകതമായി മുന്നോട്ടു പോകുകയാണെന്നും അതിന് വേണ്ടി ഒരു നിക്ഷേപക്ലിയറൻസ് സെൽ തന്നെ സ്ഥാപിക്കുമെന്നും ധനമന്ത്രി പറയുന്നുണ്ട്.

മൊബൈൽ ഫോണും ഇലെക്ട്രിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനുള്ള എല്ലാ പ്രോത്സാഹനവും ഗവൺമെന്റ് നല്കും.

ഇൻ ദി സാറ്റ് എന്ന പേരിൽ ഒരു പൊതു പരീക്ഷ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികൾക്ക് വേണ്ടി നടത്തുകയും ഇന്ത്യയെ ഒരു ഉന്നത വിദ്യാഭാസകേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള സർവ്വ നടപടികളും സ്വീകരിക്കുകയും ചെയ്യും.

വിദ്യാഭാസത്തിന് വേണ്ടി 99300 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. അതിൽ കുട്ടികളുടെ സ്കിൽ ഡെവലപ്പ്മെന്റിനു വേണ്ടി 3000 കോടി അടുത്ത സാമ്പത്തിക വർഷത്തേക്ക് മാത്രം ചിലവഴിക്കും.

രാജ്യത്തിന് 284 ബില്ല്യൺ ഡോളറിന്റെ വിദേശനിക്ഷേപമുണ്ടെന്ന് അവകാശപ്പെട്ടു.

 

 

error: Content is protected !!