fbpx
ഇന്ത്യ

2024 ന് മുമ്പ് പുതിയ വിമാനത്താവളങ്ങള്‍; പുതിയ ട്രെയിനുകള്‍

2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വ്യവസായ മേഖലയ്ക്ക് 27,300 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. ഡല്‍ഹി – മുംബൈ അതിവേഗ പാത 2023 ല്‍ പൂര്‍ത്തിയാക്കും. നാഷണല്‍ ലോജിസ്റ്റിക്‌സ് പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. 2024 ന് മുന്‍പായി 6000 കിലോമീറ്റര്‍ ദേശിയ പാത നിര്‍മിക്കും. 27,000 കിലോമീറ്റര്‍ റെയില്‍ പാത വൈദ്യുതിവത്കരിക്കും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ ആരംഭിക്കും. മുംബൈ- അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ ആരംഭിക്കും.

ചെന്നൈ – ബംഗളൂരു അതിവേഗ പാത 2023 ഓടെ പൂര്‍ത്തിയാക്കും.

error: Content is protected !!