fbpx
കേരളം ചുറ്റുവട്ടം ദുബായ് വിനോദം സോഷ്യൽ മീഡിയ വൈറൽ

ഗൗതമന്റെ രഥത്തിൽ മലയാളത്തിന്റെ നവ സിനിമ സഞ്ചരിക്കുന്നു, നീരജിന്റെ പൂക്കാലവും. 

അമിതമായ കൊട്ടും കുരവയും പാലഭിഷേകവും ഒന്നുമില്ലാതെ വന്ന ഗൗതമന്റെ രഥം കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയിൽ ഒരു യഥാർത്ഥ ഫീൽ ഗുഡ് മൂവി എന്ന വിശേഷണവുമായി മുന്നോട്ടുപോകുകയാണ്. ആനന്ദ് മേനോന്റെ സംവിധാനത്തിൽ പ്രതിഭാശാലിയായ നീരജ് മാധവ് പ്രധാന റോളിൽ  അഭിനയിച്ചതും ഉപ്പും മുളകിലെ ബിജു സോപാനം ,  രഞ്ജി പണിക്കർ , വത്സലാ മേനോൻ  അടക്കമുള്ളവരും ഒത്തുചേരുന്നതുമായ ഈ കുടുംബ ചിത്രം കോമെഡിയും സംഗീതവും കൊണ്ട് ആളുകളെ പിടിച്ചിരുത്തുകയാണെന്ന് പൊതുവെയുള്ള റിപോർട്ടുകൾ പറയുന്നു.
ICL ഫിൻകോർപിന്റെ നേതൃത്വത്തിൽ കെജി അനിൽകുമാർ നിർമിച്ച ഈ സിനിമ നീരജ് മാധവിന് ചുവടുറപ്പിക്കലിന്റെ പുതിയ ആത്മവിശ്വാസം നൽകുന്നതോടൊപ്പം നിരവധി പുതുമുഖങ്ങൾക്ക് അവസരത്തിന്റെ ഘോഷയാത്രയുമായി മാറുകയാണ്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ സയനോര ആലപിച്ച ഗാനം ചിത്രത്തിന്റെ സുപ്രധാന ആകർഷണം ആണെന്ന് ആസ്വാദകർ പറയുന്നു . നീരജ് മാധവ് എഴുതി ആലപിച്ച റാപ് ഗാനവും തീയേറ്ററുകളിൽ ശക്തമായ അലയൊലികൾ സൃഷ്ടിച്ചു.
വരും ദിവസങ്ങളിൽ ഗൗതമിന്റെ ആക്ഷേപ ഹാസ്യ പ്രകടനം ഗൾഫിലും ആസ്വദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ. ഇക്കൊല്ലത്തെ റിലീസുകളിൽ ആദ്യമാസം തന്നെ പുറത്തിറങ്ങിയ ഗൗതമന്റെ രഥം മനസ്സിനിണങ്ങിയ ഒരു ഫീൽ ഗുഡ് എഫക്ട് നൽകുന്നെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
error: Content is protected !!