fbpx
അന്തർദേശീയം

കൊറോണ; ചൈനയ്ക്ക് പുറത്ത് ആദ്യ മരണം

കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീൻസിൽ ഒരാൾ മരിച്ചു. വുഹാനിൽ നിന്ന് ഫിലിപ്പീൻസിൽ മടങ്ങിയെത്തിയ 44കാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

പനിയും ചുമയും തൊണ്ടവേദനയും രൂക്ഷമായതിനെ തുടർന്നാണ് ഇയാൾ ആുപത്രിയിൽ ചികിത്സ തേടിയത്. ഫെബ്രുവരി ഒന്നിനാണ് ഇയാൾ മരിച്ചത്. ഫിലിപ്പീൻസിൽ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാൾ.

error: Content is protected !!