fbpx
അബൂദാബി

യു.എ.ഇയില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ശനിയാഴ്ച രാത്രിയാണ് രണ്ടാമത് കേസ് ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചത്.ചൈനയിലെ വുഹാനില്‍ നിന്നും രാജ്യത്തെത്തിയ ആളിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടര്‍ന്നതിനുശേഷം യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത് കേസാണിത്. നേരത്തെ ചൈനയില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ അവരുടെ ആരോഗ്യനില നിലവില്‍ സുരക്ഷിതമായി തുടരുകയാണ്.

യു.എ.ഇയില്‍ നിലവിൽ 5 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

error: Content is protected !!