fbpx
Info

യു.എ.ഇയിലെ കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റാനായി ബിസിനസ് രംഗത്തേക്ക് മംമ്തയും

ദുബായ് :ഷൂട്ടിങ്ങിന് ഇടയിൽ കിട്ടിയ ചെറിയ ബ്രേക്കിൽ വലിയൊരു പദ്ധതിയുടെ തുടക്കം കുറിയ്ക്കാനായി മമ്‌താ മോഹൻദാസ് യു.എ.ഇയിൽ എത്തി. ഇന്ത്യയിലെ തന്നെ പ്രശസ്തമായ AskIITians എന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൻറെ യു.എ.ഇയിലെ രണ്ടാമത്തെ ശാഖയുടെ ചുമതലയാണ് മംമ്‌ത ഏറ്റെടുത്തിരിക്കുന്നത് . AskIITians ഈ വർഷം മുതൽ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു . ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് JEE/NEET/SAT/EmSAT എന്നീ ടെസ്റ്റുകൾക്കുള്ള സ്പെഷ്യൽ കോച്ചിങ് നൽകുക . സ്കൂൾ പരീക്ഷയുടെ കൂടെ തന്നെ അധികഭാരമാവാത്ത രീതിയിൽ IIT -ഇൽ തന്നെ പഠിച്ചിറങ്ങിയ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നു എന്നതാണ് AskIITians ൻറെ പ്രത്യേകത.ഈ വർഷത്തെ ക്ലാസുകൾ ഏപ്രിൽ ആദ്യവാരം ആരംഭിക്കും. രെജിസ്ട്രേഷൻ നടന്നു കൊണ്ടിരിക്കുകയാണ്

തൻറെയുള്ളിൽ ഒരു ബിസിനസ് പേഴ്സൺ എന്നും ഉണ്ടായിരുന്നെന്നും , എന്തെങ്കിലും സ്വന്തമായി ആരംഭിക്കുമ്പോൾ അത് മിടുക്കരായ നമ്മുടെ കുട്ടികൾക്ക് ഉപകാരപ്രദമായ രീതിയിൽ എന്തെങ്കിലും ഒന്നാവണം എന്ന ആഗ്രഹമാണ് AskIITians ഇവിടെ തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും മംമ്‌ത പറഞ്ഞു . നാട്ടിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അതെ മേന്മയിൽ ഇവിടെയും കോച്ചിങ് കൊടുക്കുക , IIT,AIMS പോലുള്ള prestigious ആയിട്ടുള്ള സ്ഥാപനങ്ങളുടെ പരീക്ഷയ്ക്കായി കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് തങ്ങളുടെ ലക്‌ഷ്യം എന്നും മംമ്‌ത ദുബായ് വാർത്തയോട് പറഞ്ഞു .

അബുദാബിയിൽ എലക്ട്രാ സ്ട്രീറ്റിൽ സിറ്റി സീസൺ ഹോട്ടലിന് പുറകിലുള്ള ADCP ടവർ B- ഇലാണ് AskIITians സ്ഥിതി ചെയ്യുന്നത്. AskIITians നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി +97158 5475487, +9712 4442245, നമ്പറിൽ വിളിക്കാവുന്നതാണ് .

error: Content is protected !!