fbpx
Uncategorized

ഈ കുരുന്നുകൾ രണ്ടാം നെല്ലറ കുട്ടികുക്കിൽ ശനിയാഴ്ച മാറ്റുരക്കും

ഫെബ്രുവരി 8 ശനിയാഴ്ച ഷാർജ അൽ ഷാബ് വില്ലേജിനടുത്തുള്ള ഹസാന ലുലു ഹൈപ്പർ മാർക്കറ്റ് കൗതുകം നിറഞ്ഞ ഒരു മത്സരത്തിന് സാക്ഷിയാകുന്നു. നെല്ലറ കുട്ടി കുക്ക് മത്സരത്തിന്റെ രണ്ടാം സെഷൻ ആണ് ശനി വൈകുന്നേരം 5 മണിക്ക് നടക്കുക. ഒന്നാം സെഷൻ ജനുവരിയിൽ ഖിസൈസിലെ നെല്ലറ റസ്റ്ററന്റിൽ നടന്നിരുന്നു. രണ്ടു സെഷനുകളിലും വിജയിച്ചുവരുന്ന കുഞ്ഞുപ്രതിഭകൾ ഫെബ്രുവരി 15 ന് നടക്കുന്ന ഫൈനലിൽ 10 ,000 ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും മറ്റു നിരവധി സമ്മാനങ്ങൾക്കും വേണ്ടി ഏറ്റുമുട്ടും.
സ്റ്റാർട്ടർ ആൻഡ് ഡിപ് എന്നതാണ് ശനിയാഴ്ച നടക്കുന്ന സെഷനിലെ വിഷയം. അപേക്ഷ അയച്ചവരിൽ നിന്ന് പ്രാഥമിക ഇന്റർവ്യൂ വിന് ശേഷം ഗ്രൂമിങ് കഴിഞ്ഞ 15 പേർ ശനിയാഴ്ച തങ്ങളുടെ വിഭവങ്ങൾ ജനങ്ങൾക്ക് മുന്നിൽ തത്സമയം ലുലു ഹസാനയിൽ അവതരിപ്പിക്കും . പ്രഗൽഭരായ വിധികർത്താക്കളുടെ സാന്നിധ്യത്തിൽ കുട്ടികളുടെ പാചക നൈപുണ്യം , ആശയ വിനിമയ ശേഷി , വിഷയത്തെക്കുറിച്ചുള്ള ജ്ഞാനം എന്നിവ അളക്കുന്ന മാനദണ്ഡങ്ങൾ മത്സരത്തിനുണ്ട്. നെല്ലറ ഫുഡ്‌സിനൊപ്പം RF Combine ന്റെ തന്നെ ഭാഗമായ നെല്ലറ റെസ്റ്ററന്റ്‌സും ചേർന്നാണ് 16 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി കുട്ടി കുക്ക് മത്സരം സംഘടിപ്പിക്കുന്നത് അമൻ സാദിഖ് , അമൃത ,അനീന ,ഇസാൻ ,ജാനകി ,ഇഹ്സാൻ ,നൈറ , നിവേദിത ,റഷാ ,സൈറ ,സർവേഷ് ,ശേഹ ,ശിവാനി ,തീർത്ത ,സിയ എന്നിവരാണ് ശനിയാഴ്ച ലുലുവിൽ ലൈവ് പാചകത്തിൽ മത്സരിക്കുന്നത്.

error: Content is protected !!