fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഈ മാസം എന്റെ വിവാഹമാണ് വുഹാനില്‍ നിന്ന് എന്നെ ഇന്ത്യയിലെത്തിക്കൂ … സഹായമഭ്യർത്ഥിച്ച്‌ യുവതി.

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നും  ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു.

പനിയുണ്ടായതിനാല്‍ ജ്യോതിയടക്കം പത്ത് ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടുസംഘങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ജനുവരി 31-നാണ് പ്രത്യേകം ചാര്‍ട്ട് ചെയ്ത എയര്‍ഇന്ത്യ വിമാനത്തില്‍ വുഹാനില്‍ നിന്ന് ആദ്യ സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത്.

ഞങ്ങളില്‍ രണ്ടുപേര്‍ക്ക് നല്ല പനി ഉണ്ടായിരുന്നതിനാല്‍ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍നിന്ന് ഞങ്ങളെ വിലക്കി. നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോള്‍ അറിയിച്ചത്. എന്നാല്‍ വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും ഞങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നറിയിച്ച് അധികൃതരുടെ ഫോണ്‍കോള്‍ എത്തുകയായിരുന്നു.

error: Content is protected !!