ആരോഗ്യം ദുബായ്

ശാന്തി ആയുർവേദയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ഈ മാസം 5 ന് ദുബായിൽ അബു ഹെയ്‌ലിൽ പ്രവർത്തനം ആരംഭിക്കുന്നു

നാല് പതിറ്റാണ്ടിൻ്റെ അനുഭവ സമ്പത്തുള്ള വർക്കല വയലരികത്ത് ആയുർവേദിക് സെൻ്റെറിൻ്റെ സഹോദര സ്ഥാപനമായ ശാന്തി വെൽനെസ്സ് ആയുർവേദിക് സെൻ്റെറിൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് ഫെബ്രുവരി 5 ന്, ബുധനാഴ്ച്ച ദുബായിൽ അബു ഹെയ്‌ലിൽ പ്രവർത്തനം ആരംഭിക്കുന്നു.

ദീർഘകാലം തുടരുന്ന തലവേദന, നടുവേദന, കാൽമുട്ട് വേദന, കൈമുട്ട് വേദന, കഴുത്ത് വേദന, ഞരമ്പ് സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയ്ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്ന ശാന്തി വെൽനെസ്സ് ആയുർവേദിക് സെൻ്റെർ നൽകുന്ന സേവനങ്ങൾ ഇതിനോടകം ജനശ്രദ്ധ നേടിയതാണ്.

ആയുർവ്വേദം, പഞ്ചകർമ്മ, മർമ്മ ചികിത്സ, യോഗ തുടങ്ങിയവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വളരെ ഇന്നൊവേറ്റീവ് ആയതും അതി നൂതനവും അതി പുരാതനവും ആയ ചികിത്സാ രീതികളുടെ ഗുണങ്ങൾ പൂർണ്ണമായും ലഭ്യമാക്കികൊണ്ടും പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശാന്തി വെൽനെസ്സ് ആയുർവേദിക് സെൻ്റെർ.

ഫെബ്രുവരി 5 ന് നടങ്ങുന്ന ഉദ്‌ഘാടന ചടങ്ങിൽ ശാന്തി വെൽനെസ്സ് ആയുർവേദിക് സെൻ്റെറിൻ്റെ മാനേജിങ് ഡയറക്ടർ , സുമേഷ് G വയലരികത്ത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും എന്ന് മാനേജ്മെൻറ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ദുബായ് : 042255133 , 0569121844
ഷാർജ : 065558429 , 0528434127

error: Content is protected !!