fbpx
Uncategorized

മോഹൻലാലിൻറെ അനിയനായി ബിഗ് ബ്രദറിൽ , ഇനി വിക്രത്തിനൊപ്പം തമിഴിൽ ; സർജാനോ ഖാലിദ് പുതുതലമുറയുടെ പുത്തൻ പ്രതീക്ഷ

ആദ്യ ചിത്രമായ ജൂണിൽ നായികയായ രെജിഷ വിജയനോടൊപ്പം നോയലായി തിളങ്ങിയ സർജാനോ കഴിഞ്ഞ വർഷം മലയാള സിനിമയിലേക്ക് introduce ചെയ്യപ്പെട്ട പുതുമുഖങ്ങളിൽ ഏറ്റവും തിരക്കുള്ള നടനാണിന്ന്. ജൂൺ കഴിഞ്ഞയുടൻ തന്നെ ബിജു മേനോനോടൊപ്പം ആദ്യരാത്രി എന്ന ചിത്രത്തിൽ അഭിനയിച്ചു . തുടർന്ന് തന്നെ സിദ്ദിഖ് -മോഹൻലാൽ കൂട്ടുക്കെട്ടിൽ വന്ന ഹിറ്റ് ചിത്രം ബിഗ് ബ്രദറിൽ മോഹൻലാലിൻറെ അനുജൻറെ വേഷം ചെയ്തു . ഇതിനിടയിൽ ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ക്വീനിലും അഭിനയിച്ചു . ഇതിനെ തുടർന്നാണ് വിക്രം നായകനാവുന്ന കോബ്ര എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നത് . ഹിറ്റ് മേക്കർ അജയ് ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു എന്ന പ്രത്യേകതയുമുണ്ട് . എ.ആർ.റഹ്മാനാണ് കോബ്രയുടെ സംഗീതം ഒരുക്കുന്നത് .എന്തുകൊണ്ടും സർജാനോയ്ക്ക് ഇതൊരു ജാക്ക്പോട്ട് തന്നെയാണെന്ന് പറയാം . അന്യഭാഷകളിൽ അഭിനയിച്ച് മലയാളികളുടെ അഭിമാനമായി മാറിയ റഹ്മാൻ മുതൽ നയനാടാരാ വരെയുള്ള അഭിനേതാക്കളുടെ ലിസ്റ്റിലേക്ക് സർജാനോയുടെ പേരും ചേർക്കണമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

error: Content is protected !!