fbpx
അന്തർദേശീയം ടെക്നോളജി

കൊറോണ വൈറസ് ; ഭക്ഷണവും മരുന്നും എത്തിച്ച് റോബോട്ടുകൾ

കൊറോണ വൈറസ് പോലൊരു അത്യാഹിതം  നേരിട്ടുകൊണ്ടിരിക്കെ സഹായത്തിനായി യന്ത്രമനുഷ്യരുടെ സഹായം തേടുകയാണ് മനുഷ്യ സമൂഹം.റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ചൈനയിലും അമേരിക്കയിലും ഏകാന്തവാസത്തിലുള്ള കൊറോണ ബാധിതരെ ശുശ്രൂഷിക്കാനും അവര്‍ക്ക് ഭക്ഷണമെത്തിക്കാനും നിര്‍മിതബുദ്ധി റോബോട്ടുകളെയും ഉപയോഗിക്കുകയാണ് ഇപ്പോള്‍.

ചൈനയിലെ ഹാങ്‌ഷോവില്‍ നിരീക്ഷണത്തിലിരിക്കുന്നയാളുകള്‍ക്ക് ഭക്ഷണമെത്തിക്കുന്ന പീനട്ട് എന്ന കുഞ്ഞന്‍ റോബോട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വിമാനയാത്രക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹാങ്‌ഷോവിലെ ഒരു ഹോട്ടലില്‍ നിന്നാണ് പീനട്ട് റോബോട്ടിന്റെ വീഡിയോ ചിത്രീകരിച്ചത്. 16 നിലയുള്ള ഈ ഹോട്ടലില്‍ നിരവധി റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വൈറസ് ബാധിതരായ മനുഷ്യരുമായി മറ്റുള്ളവര്‍ ഇടപഴകുന്നത് കുറക്കുന്നതിനുവേണ്ടിയാണ് ഈ മാര്‍ഗം സ്വീകരിച്ചത്.ഹുവാങ്ഷുവിലെ ഹോട്ടലില്‍ മാത്രം 200 വിനോദ സഞ്ചാരികളുണ്ട്.

error: Content is protected !!