fbpx
Uncategorized

കുനാല്‍ കമ്രയുടെ വിലക്ക് ; ഇന്‍ഡിഗോ ബഹിഷ്കരിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

മുംബൈ :

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത് വരെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. ഇന്റിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് പകരം പുലര്‍ച്ചെയുള്ള വിസ്താരയുടെ വിമാനം തെരഞ്ഞെടുത്ത ശേഷമാണ് അനുരാഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഡിഗോ വേണ്ട വിസ്താര മതി എന്ന് വിസ്താരയുടെ ലോഗോയുള്ള ഫോട്ടോയും അനുരാഗ് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു .

error: Content is protected !!