fbpx
Info കേരളം

കാസര്‍കോട് കൊറോണ വൈറസിൻറെ രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസിൻറെ രോഗലക്ഷണങ്ങളോട് കൂടി രണ്ടു പേരെ ഐസൊലേഷന്‍ വാര്‍ഡിലേകാക്കി . നിലവില്‍ രോഗം വന്ന വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ചൈനയില്‍ നിന്നെത്തിയ ഒരാളുമാണ് ആശുപത്രിയിലുള്ളത്.

ഇവരുടെ സാംപിളുകളുടെ ഫലം പുറത്തു വന്നിട്ടില്ലെന്ന് ജില്ലാ കളക്ട്ര്‍ ഡി. സജിത് ബാബു അറിയിച്ചു. 12 പേരുടെ ഫലം കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കലക്ടര്‍ അറിയിച്ചു. കാസര്‍കോട് ഒരു വിദ്യാര്‍ത്ഥിക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

error: Content is protected !!