അജ്‌മാൻ

അജ്മാനിൽ ഗതാഗതപ്പിഴയിൽ ഇളവ്.

ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെ അജ്മാനിൽ ഗതാഗതപ്പിഴയിൽ 50 ശതമാനം ഇളവുനൽകുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.ജനുവരി 31-ന് മുൻപ് ഗതാഗത ലംഘനങ്ങളൊന്നും നടത്താതെ വാഹനമോടിച്ചവർക്കാണ് ഇളവ് നൽകുക.

അജ്മാൻ പോലീസിലോ ആഭ്യന്തരമന്ത്രാലയം വഴിയോ മാത്രമേ ഇളവ് കാലയളവിൽ പിഴയടയ്ക്കാവൂ എന്നും അധികൃതർ അറിയിച്ചു.

error: Content is protected !!