ദുബായ്

ദുബായ് നവധാര മുസ്‌രിസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ആറ് ജിസിസി രാജ്യങ്ങളിലും പ്രവർത്തന ഘടകങ്ങളുള്ള കൊടുങ്ങല്ലൂരിൽ നിന്നുള്ള പ്രവാസികളുടെ സംഘടന ദുബായ് നവധാരയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് മുസ്‌രിസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ഈ വരുന്ന ഫെബ്രുവരി 14 നു അജ്‌മാൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് രാവിലെ 10 മണിക്ക് ഫെസ്റ്റിന് തുടക്കമാവും.വിപുലമായ കലാകായിക പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് വൈകീട്ട് 5 നു അവസാനിക്കുന്ന രീതിയിൽ ആണ് ഫെസ്റ്റിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.ജാതിമതവർഗ വ്യത്യാസങ്ങളില്ലാതെ നമ്മളെല്ലാം ഒന്നാണെന്ന മനസ്സോടെ ഒരുമിച്ചിരിക്കാൻ കൊടുങ്ങല്ലൂരുകാരായ എല്ലാ uae നിവാസികളെയും മുസ്‌രിസ് ഫെസ്റ്റിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

error: Content is protected !!