fbpx
അജ്‌മാൻ അബൂദാബി ദുബായ് ഫുജൈറ വിനോദം റാസൽഖൈമ

കാത്തിരിക്കുക – ലുലു അജ്‌മാൻ ഇന്ന്  വിളിക്കുന്നു ,   2 മണിക്കൂർ നേരത്തേക്ക്  അസാധാരണ ഫ്ലാഷ്  വിലനിലയുമായി. 

ലുലുവിനോടൊപ്പം ദുബൈ വാർത്ത ടീം നടത്തിവരുന്ന  സ്പെഷ്യൽ റോഡ് ഷോ ഇന്ന്  ( ഫെബ് 6 വ്യാഴം ) അജ്‌മാൻ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കുന്പോൾ തികച്ചും അസാധാരണമായ വിലക്കുറവിൽ 25 ൽ അധികം  വസ്‌തുക്കൾ നിങ്ങളുടെ ബാസ്‌ക്കറ്റിലേക്ക് എത്താൻ അപൂർവമായ സാഹചര്യം ഒരുങ്ങുന്നു. ഉച്ച തിരിഞ്ഞു 3 .30 ന് റോഡ് ഷോ ആരംഭിക്കും . 4 മണി മുതൽ 6 മണി വരെയാണ് അസാധാരണ വിലക്കുറവ് പ്രാബല്യത്തിൽ വരുത്തുന്നത്. പൊടുന്നനെയുള്ള ഈ ഫ്ലാഷ് ഡിസ്‌കൗണ്ടിൽ പങ്കുചേരാൻ നേരത്തെകൂട്ടി അറിഞ്ഞെത്തുന്നവർ 4 മണിക്ക് മുൻപ് തന്നെ ട്രോളികളുമായി സാധനങ്ങൾ ഒരുക്കിക്കൂട്ടി വയ്‌ക്കുന്ന ജോലികളിൽ ഏർപ്പെടും. ഇലക്ട്രോണിക്സ് ഐറ്റംസ് , ടെലിവിഷൻ സെറ്റുകൾ , മൊബൈൽ ഫോണുകൾ , ലാപ്‌ടോപ്പുകൾ , ഡെയിലി ഫ്രഷ് ഫ്രൂട്സ് , പച്ചക്കറികൾ , അരി വർഗ്ഗങ്ങൾ , ഫ്രഷ് ഫിഷ് , മാംസം തുടങ്ങിയവയ്‌ക്ക് മറ്റെങ്ങും കിട്ടാത്ത വിലക്കുറവാണ് ഈ 2 മണിക്കൂർ നേരത്തേക്ക് ഉണ്ടാവുക.
ഏതൊക്കെയാണ് വ്യാഴാഴ്ചത്തെ ലുലു അജ്‌മാൻ ഐറ്റംസ് എന്നും എത്രയാണ് വിലക്കുറവെന്നും അപ്പോൾ മാത്രമേ വെളിവാക്കുകയുള്ളൂ എന്നതാണ് പ്രത്യേകത.
error: Content is protected !!