fbpx
Info അന്തർദേശീയം

ചൈനയില്‍ മരണസംഖ്യ 563 : കൊറോണ വൈറസ് 25 രാജ്യങ്ങളിൽ

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ബുധനാഴ്ച മാത്രം വൈറസ് ബാധയെത്തുടര്‍ന്ന് 73 ആളുകളാണ് ചൈനയില്‍ മരണപ്പെട്ടതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഹുബൈ പ്രവശ്യയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബൈയ്ക്ക് പുറമെ ടിയാന്‍ജിനിലും ഹീലോംഗ്ജിയാങിലും മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കേരളത്തിൽ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചു

error: Content is protected !!