fbpx
അബൂദാബി

കൊറോണ വൈറസ് ; ആധുനിക സജ്ജീകരണങ്ങളുള്ള ഇലക്‌ട്രോണിക് സംവിധാനം ആരംഭിച്ചു.

കൊറോണ വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്താൻ ദുബായ് ആരോഗ്യ പ്രതിരോധവകുപ്പ് (മൊഹാപ്പ്) ആധുനിക സജ്ജീകരണങ്ങളുള്ള ഇലക്‌ട്രോണിക് സംവിധാനം ആരംഭിച്ചു. അത്തരം വ്യക്തികളെ വേഗത്തിൽ തിരിച്ചറിയുക മാത്രമല്ല, ആരോഗ്യ പരിരക്ഷാസംവിധാനങ്ങളും മുന്നറിയിപ്പ് നൽകാനുള്ള വെയർഡ് സാങ്കേതികതയും സജീവമാക്കിയിട്ടുണ്ടെന്ന് വകുപ്പ് വെളിപ്പെടുത്തി.മുന്നറിയിപ്പ് ലഭിച്ചാലുടൻ അപകടസാധ്യതയുള്ളവരെ കണ്ടെത്തുന്ന തരത്തിലാണ് സാങ്കേതികത.

ഉടനെ ചികിത്സ നൽകാനുള്ള നിർദേശം സിസ്റ്റം വഴി ലഭിക്കും. കൊറോണ വൈറസിൽനിന്ന് സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പ്രതിരോധനടപടികൾ കൂടുതൽ ശക്തിയാർജിക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ്. ഇതെന്ന് മന്ത്രാലയം അറിയിച്ചു. യു.എ.ഇ. ആരോഗ്യ അധികാരികളുമായി സഹകരിച്ചാണ് പ്രവർത്തനം.അണുബാധ നിയന്ത്രണ നയങ്ങളും പരിഷ്കകരിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ സപ്പോർട്ട് സർവീസ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അവദ് സാഗീർ അൽ കെത്ബി പറഞ്ഞു.

error: Content is protected !!