fbpx
അബൂദാബി

യുഎഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ ചികിത്സ സൗജന്യമാക്കും

ദുബായ്: യുഎഇയിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്നവർക്കും സ്ഥിരീകരിച്ചവർക്കും സൗജന്യമായി ചികിത്സ നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അടിയന്തര ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ സർക്കുലറിൽ അറിയിച്ചു.

“രോഗികൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇൻഷുറൻസ് റെഗുലേഷൻ അനുസരിച്ച് അടിയന്തര സാഹചര്യമായി കണക്കാക്കി ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കുന്ന എല്ലാ ക്ലെയിമുകളും മാനിക്കുകയും ചെയ്യും.

ഇൻഷുറൻസ് ഇല്ലാത്തവർക്കും അടിയന്തരമായി ചികിത്സ ലഭ്യമാക്കുകയും സൗജന്യമായി പരിഗണിക്കുകയും ചെയ്യും” സർക്കുലറിൽ പറയുന്നു.

error: Content is protected !!