fbpx
അജ്‌മാൻ

സ്പോട്ട് & റിപ്പോർട്ട് പദ്ധതിയുമായി “ഹാബിറ്റാറ്റ് ഫോർ ടുമോറോ” ആരംഭിച്ചു.

അജ്‌മാൻ -യുഎഇ ; 2020 ഫെബ്രുവരി 7

ഉപേക്ഷിക്കപ്പെട്ട ഷോപ്പിംഗ് ട്രോളികൾ കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്ന “സ്പോട്ട് & റിപ്പോർട്ട് “പരിപാടിയുമായി ഹാബിറ്റാറ്റ് സ്കൂൾസിന്റെ വിദ്യാർത്ഥിതല സാമൂഹിക ഉത്തരവാദിത്ത പദ്ധതി “ഹാബിറ്റാറ്റ് ഫോർ ടുമോറോ” ആരംഭിച്ചു.

വിദ്യാർത്ഥികൾ , അധ്യാപകർ , രക്ഷകർത്താക്കൾ , സ്കൂൾ മാനേജ്മെന്റ് എന്നിവർ അടങ്ങുന്ന വിദ്യാലയ സമൂഹത്തെ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ സമൂഹത്തിന് തിരികെ എന്തെങ്കിലും കൊടുത്തുവീട്ടാനുള്ള പ്രക്രിയയിൽ പങ്കാളികളാക്കാനാണ് “ഹാബിറ്റാറ്റ് ഫോർ ടുമോറോ” ശ്രമിക്കുന്നത്. വന വൽക്കരണത്തിനായുള്ള പരിസ്ഥിതി പദ്ധതികൾ , മാലിന്യ ക്രമീകരണ പദ്ധതികൾ , മലിനീകരണ നിയന്ത്രണം , വൃദ്ധ സംരക്ഷണ കേന്ദ്രങ്ങൾ- മാനസികാരോഗ്യ കേന്ദ്രങ്ങൾ – പാവങ്ങൾക്കായുള്ള ആശുപത്രികൾ തുടങ്ങിയവുടെ സന്ദർശനം , വിവിധ സംസ്കാരത്തിലും വിഭാഗങ്ങളിലുമായി കഴിയുന്നവരെ ചർച്ചകളിലൂടെ അനുനയിപ്പിച്ച് ഒന്നിച്ചുചേർക്കൽ തുടങ്ങിയ സാമൂഹിക സേവന പദ്ധതികൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

എല്ലാവർക്കും നാളെ എന്നത് മികച്ച ഭാവി തന്നെ ആയിരിക്കണം ; അതിലേക്ക് ഒന്നിച്ചു വളരുക തന്നെ വേണം ; ഇതാണ് ഹാബിറ്റാറ്റ് സ്‌കൂളുകളുടെ കാഴ്‌ചപ്പാടെന്നും അതിലേക്കുള്ള സാക്ഷാത്കാരത്തിന്റെ പുതിയ ചുവടുവെയ്പാണ് “ഹാബിറ്റാറ്റ് ഫോർ ടുമോറോ” എന്നും സ്‌കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ അൽ നുഐമി വ്യക്തമാക്കി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്കൂളിന് ഇതിനകം തന്നെ “ഹാബിറ്റാറ്റ് ഫോർ ഹോപ്പ് ” എന്ന പദ്ധതിയുണ്ട്. തികച്ചും അതുല്യമായ വേനലവധി പ്രൊജക്റ്റ് ആയ “ലെറ്റസ്‌ ഗ്രോ ദിസ് സമ്മർ” പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ 15531 മരങ്ങൾ വച്ചുപിടിപ്പിക്കുകയും ആശുപത്രികളും നിർധന ഭവനങ്ങളുമൊക്കെയായി 15439 സന്ദർശനങ്ങൾ നടത്തുകയും മുതിർന്നവരുമായി 53946 പുതിയ ആശയ സംവാദങ്ങൾ നടത്തുകയും ചെയ്‌തു.
ഒരു സ്കൂൾ അവിടുത്തെ കുട്ടികളിലൂടെ ഇത്തരം കാര്യങ്ങൾ സാധ്യമാക്കുന്പോൾ അതെല്ലാം നിരവധി കുടുംബങ്ങളിൽ എത്തുകയും അതുവഴി സമൂഹത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചന നൽകുകയും ചെയ്യുകയാണെന്ന് മാനേജിങ് ഡയറക്ടർ ഷംസു സമാൻ CT അറിയിച്ചു.

പദ്ധതിയുടെ പ്രാരംഭ പരിപാടിയായ “സ്പോട്ട് & റിപ്പോർട്ട്” തികച്ചും വിദ്യാർഥികൾ തന്നെ നയിക്കുന്ന സംരംഭമാണ്. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഷോപ്പിംഗ് ട്രോളികൾ ചിലരുടെ അശ്രദ്ധ കാരണമാണെങ്കിൽ മറ്റു ചിലർ അത് തന്നെ തിരഞ്ഞുകൊണ്ട് വിലപിടിച്ച സമയം ചിലവാക്കുകയാണെന്നോർക്കണം. ട്രോളി നഷ്ടപ്പെട്ട സൂപ്പർ ഹൈപ്പർ മാർക്കെറ്റുകളിലെ ജീവനക്കാർ സമയവും ഊർജ്ജവും ഏറെ ചിലവഴിച്ചാണ് ഇവ തെരഞ്ഞുനടക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള കർത്തവ്യങ്ങളുമായി കുട്ടികളെ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം. വിദ്യാർത്ഥികൾക്ക് ചുറ്റുപാടുകളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാക്കാനും പൗര ബോധവും ഉത്തരവാദിത്ത ബോധവും സൃഷ്ടിക്കാനും ഇതുപകരിക്കും.

വിദ്യാർഥികൾ നയിക്കുന്ന “സ്പോട്ട് & റിപ്പോർട്ട് “പദ്ധതി രക്ഷകർത്താക്കളെയും ഹാബിറ്റാറ്റ് സമൂഹത്തെയും അതിനുപുറത്തുള്ള വിശാല സമൂഹത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഒരു റിപ്പോർട്ടിങ് രീതി സൃഷ്ടിക്കുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ട്രോളികൾ തത്സമയം സൂപ്പർ ഹൈപ്പർ മാർക്കറ്റുകളെ അറിയിക്കുന്പോൾ പെട്ടെന്ന് തന്നെ അവ വീണ്ടെടുക്കാൻ അവർക്ക് കഴിയുന്നു.
കേന്ദ്രീകൃതമായ രീതിയിൽ +971 56 14 15 166 എന്ന വാട്ട്സ്ആപ്പ് നന്പറും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ട്രോളി കണ്ടെത്തുന്ന ആർക്കും ഈ നന്പറിൽ റിപ്പോർട്ട് ചെയ്യാം.
പ്രമുഖ റീറ്റെയ്ൽ നെറ്റ് വർക്കുകൾ ആയ കാർഫോർ , ലുലു , സഫീർ , സഫാരി , അജ്‌മാൻ കോ ഓപ്പറേറ്റീവ് മാർകെറ്റ്സ് സൊസൈറ്റി , കെൻസ് , ഗ്രാൻഡ് മാൾ തുടങ്ങിയവയെ ഇതിനകം ഈ പദ്ധതിയെക്കുറിച്ച് അറിയിക്കുകയൂം ആവേശകരമായ പ്രതികരണത്തോടെ അവർ ഈ ആശയത്തെ സ്വീകരിക്കുകയും ചെയ്തു

error: Content is protected !!