fbpx
Uncategorized

കുട്ടികളെ ചോദ്യം ചെയ്യുന്നത് നിർത്തണം : പൊലീസിന് ബാലാവകാശ കമ്മീഷൻറെ നിര്‍ദേശം

കര്‍ണാടകയിലെ ബിഡാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കര്‍ണാടക ബാലാവകാശ കമ്മീഷനാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് സംഭവവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഗണിച്ചാണ് നിര്‍ദേശം.

error: Content is protected !!