fbpx
അന്തർദേശീയം

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 800 കടന്നു

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതിൽ ഒരു ജപ്പാൻകാരനും ഒരു അമേരിക്കക്കാരനും ഉൾപ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.

ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയിൽ മരിച്ചത് 89 പേരിൽ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഓരോരുത്തർ മരിച്ചിരുന്നു.

error: Content is protected !!