fbpx
അന്തർദേശീയം

നാലു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് :മികച്ച നടന്‍ വാക്വിന്‍ ഫിനിക്‌സ്, നടി റെനി സെല്‍വേഗര്‍

ലോസ് ഏഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്.ആദ്യമായിട്ടാണ് ഒരു ഏഷ്യന്‍ ചിത്രത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.
പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ അഭിനയത്തിലൂടെ വാക്വിന്‍ ഫിനിക്‌സ് നേടി. റെനി സെല്‍വേഗറാണ് മികച്ച നടിയായി കെരഞ്ഞെടുക്കപ്പെട്ടത്. ജൂഡി എന്ന ചിത്രത്തിൽ ജൂഡി ഗാർലൻഡ് എന്ന അമേരിക്കൻ നടിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം.
ബ്രാഡ് പിറ്റ് ആണ് മികച്ച സഹനടൻ , ചിത്രം വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഹോളിവുഡ്.മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാര്യേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.

error: Content is protected !!