ഇന്ത്യ

ഡെൽഹി മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡെൽഹി : ഡെൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഫെബ്രുവരി പതിനാറിന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി കെജ്‌രിവാള്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

കെജ്‌രിവാള്‍ ബുധനാഴ്ച്ച എം.എല്‍.എ മാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രി സഭയായിരിക്കും കെജ്‌രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും.

error: Content is protected !!