fbpx
Uncategorized

തന്നെ അടിക്കരുതെന്ന് താപ്‍സി – വീഡിയോ കാണാം

സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ ശ്രമിക്കാറുള്ള താരങ്ങളിൽ ഒരാളാണ് താപ്‍സി പന്നു . സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ പിങ്ക്, ഇസ്ലാമോഫോബിയ കൈകാര്യം ചെയ്ത ‘മുൽക് ‘ എല്ലാം ഇതിന് ഉദാഹരണങ്ങൾ ആണ് . താപ്‍സിയുടെ പുതിയ ചിത്രമായ തപ്പട് എന്ന ചിത്രം ഈ മാസം 28 – ന് തിയറ്ററുകളിൽ എത്തുകയാണ് . ഭർത്താവ് അനവസരത്തിൽ തൻറെ മുഖത്തടിച്ചതിനെതിരെ കോടതി കയറാൻ ഒരുങ്ങുന്ന കഥാപാത്രമായാണ് താപ്‍സി ചിത്രത്തിൽ അഭിനയിക്കുന്നത് . അടിച്ചത് ഒരു പ്രാവിശ്യം മാത്രമാണെങ്കിൽ പോലും അനുവദനീയമല്ല എന്നാണ് ചിത്രം പറയാൻ ശ്രമിക്കുന്നത് .

അധികപ്രസംഗം നടത്തുന്ന സ്ത്രാകളുടെ കരണക്കുറ്റി നോക്കി അടിക്കണം എന്ന് പറയുന്ന പുരുഷ മേധാവിത്വ ത്തിനെതിരെ യാണ് ഈ ചിത്രം ശബ്ദം ഉയർത്തുന്നത് . നായികയെ സ്നേഹം കൊണ്ട് മർദിക്കുന്ന കബീർ സിംഗ് (അർജുൻ റെഡ്‌ഡി ) എന്ന ചിത്രത്തിനെതിരെ താപ്‍സി ആദ്യമേ എതിർത്ത് സംസാരിച്ചിരുന്നു .
മുൽക് , ആർട്ടിക്കിൾ 15 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ് സിൻഹയാണ് തപ്പട് ഒരുക്കിയിരിക്കുന്നത് .

error: Content is protected !!