fbpx
Uncategorized

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 1355 ആയി

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്.

രോഗം വ്യാപനം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. നിലവിലെ കണക്കനുസരിച്ച് ലോകത്താകെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,357 ആയി. ഫിലിപൈൻസിലും ഹോങ്കോങിലും നേരത്തെ ഒരോ മരണം റിപ്പോർട്ട് ചെയ്തിരുന്നു. 14, 840 പേർക്കാണ് ഹുബൈയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 48, 206 ആയി.

error: Content is protected !!