അജ്‌മാൻ

ട്രാഫിക് ഫൈനുകള്‍ക്ക് 50 % ഇളവ് ഇന്നു മുതല്‍

അജ്‍മാന്‍: ട്രാഫിക് ഫൈനുകള്‍ക്ക് അജ്‍മാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ 50 ഇളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. 50 ശതമാനം ഇളവിന് പുറമെ നിയമലംഘനങ്ങളുടെ പേരില്‍ ലഭിച്ച ബ്ലാക് പോയിന്റുകളും വാഹനം പിടിച്ചെടുക്കുന്നതിന് ചുമത്തുന്ന ഫീസ് റദ്ദാക്കുകയും ചെയ്യും.

2020 ജനുവരി 31ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത പിഴകള്‍ക്കാണ് ഇപ്പോഴത്തെ ഇളവ് ബാധകം സര്‍വീസ് സെന്ററുകളില്‍ നേരിട്ടെത്തിയോ സഹ്‍ല്‍ ഡിവൈസുകള്‍ വഴിയോ അല്ലെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെയോ അജ്‍മാന്‍ പൊലീസിന്റെയോ മൊബൈല്‍ ആപുകള്‍ വഴിയും ഇളവുകളോടെയുള്ള പിഴ അടയ്ക്കാം.

error: Content is protected !!