അബൂദാബി ടെക്നോളജി ദുബായ്

എക്സ്‌പോ 2020- യിലേക്ക് അവസാനഘട്ടറോഡുകളും നിർമ്മാണം പൂർത്തിയാക്കിക്കൊണ്ട് ദുബായ് RTA

ലോകം കാത്തിരിക്കുന്ന എക്സ്‌പോ 2020- യിലേക്ക് ഏതാനുംമാസങ്ങൾ മാത്രം അവശേഷിക്കെ, വേദിയിലേക്കുള്ള അവസാനഘട്ടറോഡുകളും നിർമാണം പൂർത്തിയായി. അവസാനഘട്ട റോഡുകൾ തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ.) ശനിയാഴ്ച അറിയിച്ചു. എക്സ്‌പോ സൈറ്റിലേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എക്സ്‌പോ റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു ഫ്ളൈഓവറും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ രണ്ട് ഫ്ളൈഓവറുകളുമാണ് അവസാനഘട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മൂന്ന് ഇന്റർചേഞ്ചുകൾക്ക് പുറമേ ഏഴ് കിലോമീറ്റർ നീളമുള്ള പാലങ്ങളും 43 കിലോമീറ്റർ നീളമുള്ള റോഡുകളും ഉൾപ്പെട്ടിരുന്നു. ഇതോടെ എക്സ്‌പോ സൈറ്റിലേക്ക് നയിക്കുന്ന എല്ലാഘട്ട റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ആർ.ടി.എ പൂർത്തിയാക്കി കഴിഞ്ഞു.

error: Content is protected !!