fbpx
ഇന്ത്യ ഉമ്മുൽ ഖുവൈൻ

തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കവേ പൊള്ളലേറ്റ യുവാവ് മരിച്ചു

ദുബായ്:തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കവേ 90 ശതമാനം പൊള്ളലേറ്റ അനിൽ നിനാൻ (32) മരിച്ചു.വീട്ടിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്.10 ശതമാനം പൊള്ളലേറ്റ ഭാര്യയും അനിലും മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.

ഉമ്മുൽ ഖ്വൈനിലെ അപ്പാർട്ട്മെന്റിലെ മുറിയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തമുണ്ടായത്. ഇവർക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്. ഭാര്യ നീനു സുഖം പ്രാപിക്കുന്നതായി റിപ്പോർട്ട്.

error: Content is protected !!