fbpx
അബൂദാബി

റിഫ്ലെക്ഷന്‍സ് 2020 സീസണ്‍ 4 ചിത്രരചന, കളറിംഗ് മത്സരം വര്‍ണ്ണങ്ങളുടെയും വരകളുടെയും മഹോത്സവമായി മാറി.

നൊസ്റ്റാള്‍ജിയ അബുദാബി, ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു മുസ്സഫ കാപ്പിറ്റല്‍ മാളില്‍ വച്ചു സംഘടിപ്പിച്ച, റിഫ്ലെക്ഷന്‍സ് 2020 സീസണ്‍ 4 ചിത്രരചന, കളറിംഗ് മത്സരം വര്‍ണ്ണങ്ങളുടെയും വരകളുടെയും മഹോത്സവമായി മാറി. കുഞ്ഞുമനസുകളിൽ വർണ വസന്തോത്സവമൊരുക്കിയ ചിത്ര രചനാ മത്സരത്തിൽ തെളിഞ്ഞത് ഇന്ത്യയും തനത് ഉത്സവക്കാഴ്ചകളും.

പ്രവാസ ലോകത്തെ സുഖലോലുപതയിലും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലും കാഴ്ചകളിലും ചായംതേച്ച കുട്ടികൾ അവ നഷ്ടമാകുന്നതിലെ വിങ്ങലുകളും വരച്ചുചേർത്തിരുന്നു. ഭൂരിഭാഗം കുട്ടികളും വരച്ചത് സ്വന്തം ഗ്രാമവും അവിടത്തെ ഉത്സവക്കാഴ്ചകളുമായിരുന്നു. കേരളത്തിന്റെ കാർഷിക സമൃദ്ധിയും സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും ഉത്സവവും പ്രകൃതിയോടുള്ള ചൂഷണവുമെല്ലാം വരയിൽ തെളിഞ്ഞു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള വിവിധ ദേശക്കാരായ 1500ഓളം കുട്ടികൾ മത്സരത്തില്‍ പങ്കെടുത്തു.

മത്സരങ്ങള്‍ ലുലു ഗ്രൂപ്പ്‌ റീജിയണല്‍ ഡയറക്ടര്‍ ശ്രീ അബുബക്കര്‍ ഉത്ഘാടനം ചെയ്തു.ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ് ജനറല്‍മാനേജര്‍മാരായ ശ്രീ ബാലകൃഷ്ണന്‍ മോഹന്‍, ശ്രീ അബ്ദുല്‍ കരിം, കാപ്പിറ്റല്‍ മാള്‍ മാനേജര്‍ ശ്രീമതി സമന്‍ നാസ്, അബുദാബി മലയാളി സമാജം പ്രസിഡണ്ട്‌ ശ്രീ ഷിബു വര്‍ഗീസ്‌, നൊസ്റ്റാള്‍ജിയ പ്രസിഡണ്ട്‌ മോഹന്‍ കുമാര്‍, ജനറല്‍ സെക്രടറി ബെയ്സില്‍,നൊസ്റ്റാൾജിയ രക്ഷാധികാരികളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ട്രഷറര്‍ സലിം ഇല്യാസ്, റിഫ്ലെക്ഷന്‍സ് 2020 കണ്‍വീനര്‍ മനോജ്‌ ബാലകൃഷ്ണന്‍, വനിതാവിഭാഗം കണ്‍വീനര്‍ സോണിയാ നിയാസ്, തുടങ്ങിയവര്‍ സംസാരിച്ചു.
മത്സരത്തിന്റെ വിജയികള്‍ക്ക്, സീരിയല്‍ താരങ്ങളായ ജയകുമാറും മഞ്ജു പിള്ളയും നസീര്‍ സംക്രാന്തിയും നൊസ്റ്റാള്‍ജിയ ഭാരവാഹികളും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ സ്കൂളിനുള്ള അവാര്‍ഡ് അബുദാബി ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ കരസ്ഥമാക്കി. കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡുകള്‍ മോഡല്‍ സ്കൂള്‍ അബുദാബി, ബ്രൈറ്റ് റൈഡേര്‍സ്, സണ്‍ റൈസ്, ഭവന്‍സ്, എമിരേറ്റ്സ് ഫൃൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാഡമി എന്നിവ നേടി.
നിസാമുദ്ധീന്‍, ജയന്‍, കണ്ണന്‍, സജീം സുബൈര്‍, നൌഷാദ്, നാസ്സര്‍, രഖിന്‍, അനീഷ്‌, ഷാജഹാന്‍, അജയ്, ശ്രീഹരി, നിയാസ്, ബിനു, സന്തോഷ്‌, ഷാജി, സുധീര്‍, അനിത അജയ്, ശാലു ബിനു, സൌദ നാസ്സര്‍, ശോഭ വിശ്വം മഞ്ജു സുധീര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!