fbpx
അന്തർദേശീയം ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാകാൽ എക്സ്പ്രസ് ട്രെയിനില്‍ മിനി ശിവക്ഷേത്രം വിവാദമാകുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാ കാൽ എക്സ്പ്രസ് ഇപ്പോൾ ചർച്ചാവിഷയമാകുന്നു. ട്രെയിനിലെ ഒരു ബെർത്ത് ക്ഷേത്രത്തിനായി മാറ്റി വച്ചിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ എ.ഐ.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഭരണഘടനയുടെ ആമുഖവും ഈ ചിത്രങ്ങളും മോദിയെ ടാഗ് ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്രെയിനിലെ ബി 5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ആണ് മിനി ശിവക്ഷേത്രമാക്കി അധികൃതർ മാറ്റിയത്. ഉത്തർപ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ 3 തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഐആർടിസിയുടെ ‘മഹാ കാൽ എക്സ്പ്രസ്’. ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്.

error: Content is protected !!