fbpx
അബൂദാബി

കനത്ത മൂടൽമഞ്ഞ്: അബുദാബി റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക്

അബുദാബി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അബുദാബി റോഡുകളിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് പോലീസ്. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ഹൈ ബീം ലൈറ്റുകളുടെ ഉപയോഗം ഒഴിവാക്കണമെന്നും ദൂരക്കാഴ്ച കുറയുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!