fbpx
അന്തർദേശീയം

ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി റിയാദ്​ മെട്രോ ജൂണിൽ ഓടിത്തുടങ്ങും

ലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്ന് സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജൂണോടെ യാഥാർത്ഥ്യമാകും. റിയാദ്​ മെട്രോ ജൂണിൽ ഓടിത്തുടങ്ങും. ട്രെയിൻ സർവീസുകളിൽ പകുതിയാണ്​ ആദ്യഘട്ടത്തിൽ. ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലൊ മുഴുവൻ സർവീസുകളും ആരംഭിക്കും. ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലൊ മുഴുവൻ സർവീസുകളും ആരംഭിക്കും.

റിയാദ് മെട്രോ നിർമാണത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബർ അല്ലെങ്കിൽ ജനുവരിയിൽ പൂര്‍ണമായും ട്രെയിൻ സര്‍വീസ് തുടങ്ങാനാവും. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്​. 186 കിലോമീറ്റർ ദൈര്‍ഘ്യത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി മാറും റിയാദ് മെട്രോ.

error: Content is protected !!