Uncategorized

മാപ്പ് പറഞ്ഞ് ഷെയിൻ നിഗം ; ബാക്കി പ്രതിഫലം വാങ്ങാതെ മുടങ്ങി കിടക്കുന്ന ചിത്രംപൂർത്തിയാക്കും

കൊച്ചി: നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ വീണ്ടും ക്ഷമ പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ‘വെയില്‍’ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു. ബാക്കി നല്‍കാനുള്ള പ്രതിഫലം നൽകാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ കത്തിലൂടെ അറിയിച്ചു ..

24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാമെന്നുമാണ് ഷെയിന്‍ കത്തിലൂടെ അറിയിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

error: Content is protected !!